വിഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം, സ്ക്രീൻഷോട്ട് എടുത്ത ശേഷം ഭീഷണി: യുവാവ് അറസ്റ്റിൽ
Mail This Article
എടത്വ ∙ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉപയോഗിച്ച് വിഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കുണ്ടറ സ്വദേശി അഖിൽ (28) ആണ് എടത്വ പൊലീസിന്റെ പിടിയിലായത്. എടത്വ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വിഡിയോ കോളിന്റെ സ്ക്രീൻഷോട്ട് എടുത്ത ശേഷം പ്രതി പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
പെൺകുട്ടികളുടെ പേരിൽ വ്യാജ പ്രൊഫൈൽ തയാറാക്കി ആൺകുട്ടികളെയും ചൂഷണം ചെയ്തിരുന്നതായി സൂചനയുണ്ട്. ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ കുണ്ടറയിലെ വീട്ടിലെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ ഐടി വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എടത്വ സിഐ കെ.ജി പ്രതാപചന്ദ്രൻ, എസ്‌ഐ ശ്യാംജി, സിപിഒമാരായ വിഷ്ണു, സുനിൽ എന്നിവരുൾപ്പെട്ടെ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.