ADVERTISEMENT

കുട്ടനാട് ∙ കേരളത്തിലെ ഇടതു സർക്കാർ വൻ ദുരന്തമായിരുന്നുവെന്നു കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജേക്കബ് ഏബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ചമ്പക്കുളത്തു സംഘടിപ്പിച്ച കുട്ടനാട് പൈതൃകയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം വലിയ ദുരന്തങ്ങളാണ്ടായിരിക്കുന്നത്.

ഓഖി, പ്രളയം, നിപ, കോവിഡ് അങ്ങനെ നീളുന്നു ദുരന്തങ്ങൾ. 2018-ലുണ്ടായ മഹാപ്രളയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റേതാണ്. വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കാതെ ഡാമുകൾ തുറന്നു വിട്ടതാണ് കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ കാരണമായതെന്നും ഇതുവരെയും കുട്ടനാടിനു വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം പി.സി.തോമസ് ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ജോസഫ് കെ.നെല്ലുവേലി അധ്യക്ഷത വഹിച്ചു. എൻസികെ സംസ്ഥാന സെക്രട്ടറി സലിം പി.മാത്യു, ഗ്രേയ്‌സമ്മ ജോർജ്, ജോസഫ് ചേക്കോടൻ, വി.കെ.സേവ്യർ, സി.വി.രാജീവ്, രാജൻ കണ്ണാട്, മാത്യു ജോർജ്, പ്രതാപൻ പറവേലി, സജി ജോസഫ്, പ്രമോദ് ചന്ദ്രൻ, ജെ.ടി.റാംസേ, പി.ടി.സ്‌കറിയ, ജോർജ് മാത്യു പഞ്ഞിമരം, സി.ടി.തോമസ്, സണ്ണി കളത്തിൽ, ജോസ് കോയിപ്പള്ളി, ജോസ് കാവനാടൻ, ബാബുനേശൻ, സുബ്രഹ്മണ്യം, തോമസ്കുട്ടി മാത്യു, എലിയാമ്മ വർക്കി, സിന്ധു സൂരജ്, സോണിയ തോമസ്, ആശ ജോസഫ്, അജോ ആന്റണി, രാജുമോൻ, ബേബിച്ചൻ കവലക്കൽ, സോമശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com