ADVERTISEMENT

ചെങ്ങന്നൂർ ∙  വോട്ടെടുപ്പ് ദിനത്തിൽ സുരക്ഷ  ശക്തമാക്കി പൊലീസ്. 324 പോളിങ് ബൂത്തുകളിലും ഓരോ പൊലീസുകാരെയും 22 പ്രശ്നബാധിത ബൂത്തുകളിൽ അധികമായി ഓരോ പൊലീസുകാരെ വീതവും നിയോഗിച്ചു. 12 ബൂത്തുകൾ ബന്ധിപ്പിച്ചു പൊലീസ് സംഘം ഗ്രൂപ്പ് പട്രോളിങ് നടത്തും. ഇവയെ നിയന്ത്രിക്കാനായി ലോ ആൻഡ് ഓർഡർ പട്രോളിങ് ഗ്രൂപ്പുണ്ട്. ഇതിനു പുറമേ സിഐ, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സ്ട്രൈക്കിങ് ഫോഴ്സും ക്രമസമാധാന പാലനത്തിനുണ്ടെന്നു ഡിവൈഎസ്പി ആർ.ജോസ് അറിയിച്ചു. ഒരു കമ്പനി കേന്ദ്രസേനയും നിയോജകമണ്ഡലത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്.

എത്താതിരുന്ന  4 പോളിങ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി

ചെങ്ങന്നൂർ  ∙ തിരഞ്ഞെടുപ്പ് ജോലിക്കെത്താതിരുന്ന  4 പോളിങ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. നിയോജകമണ്ഡലത്തിലെ 324 പോളിങ് സ്റ്റേഷനുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ 9 മണിയോടെയാണു തുടങ്ങിയത്. 7 മണിക്കു തന്നെ ഉദ്യോഗസ്ഥർ എത്തിയിരുന്നു. എത്താതിരുന്നവരെ ആർഡിഒ എൻ.സാജിതാ ബീഗത്തിന്റെ നിർദേശപ്രകാരം വിളിച്ചു വരുത്തുകയായിരുന്നു.

ആരോഗ്യ കാരണങ്ങളാൽ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചവരെ  റിസർവിലേക്കു മാറ്റി പകരം റിസർവ് ഉദ്യോഗസ്ഥരെ അവിടേക്കു നിയോഗിച്ചു. 50 റിസർവ് ഉദ്യോഗസ്ഥരാണുള്ളത്. രണ്ടരയോടെ വിതരണം പൂർത്തിയായി. തുടർന്ന് ക്രമീകരിച്ച വാഹനങ്ങളിൽ ഉദ്യോഗസ്ഥരെ പോളിങ് ബൂത്തുകളിലേക്ക് എത്തിച്ചു. 192 ബൂത്തുകളുള്ള മണ്ഡലത്തിൽ കോവിഡ് സാഹചര്യത്തിൽ 324 പോളിങ് സ്റ്റേഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com