ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ ഇന്ന് പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ വാക്സിനേഷൻ പൂർണമായി മുടങ്ങുന്ന സ്ഥിതി. വാക്സീൻ നിർബന്ധമായും സ്വീകരിക്കണമെന്നു പറയുമ്പോഴും ജില്ലയിൽ ആകെയുള്ള 60 സെന്ററുകളിൽ മിക്കയിടത്തും വാക്സീൻ ക്ഷാമം രൂക്ഷമാണ്. ഇന്നും വാക്സീനെത്തിയില്ലെങ്കിൽ മാസ് വാക്സിനേഷൻ ക്യാംപുകളടക്കം നിർത്തേണ്ടിവരും.

ദിവസം കുറഞ്ഞതു 15,000 ഡോസ് ആണു ജില്ലയിൽ വിതരണം ചെയ്യേണ്ടത്. ഇന്നലെ വരെ വിതരണം ചെയ്യാനുള്ള അളവു മാത്രമേ കഴിഞ്ഞദിവസം ഉണ്ടായിരുന്നുള്ളൂ. ജനറൽ ആശുപത്രിയിൽ 516 പേർക്കു മാത്രമാണു ശനിയാഴ്ച വാക്സീൻ വിതരണം ചെയ്തത്. ജില്ലയിൽ ആകെ നാലുലക്ഷത്തോളം പേർക്കാണു വാക്സീൻ ഇതുവരെ ലഭ്യമാക്കിയത്.  

ഇന്നലെ 800പേർ പോസിറ്റീവ്

സമ്പർക്കം വഴി:793
കോവിഡ് മുക്തി:387
ചികിത്സയിലുള്ളവർ: 4372

കണ്ടെയ്ൻമെന്റ് സോണുകൾ

-പാണ്ടനാട് - വാർഡ് 4,5,6,10
-തണ്ണീർമുക്കം - വാർഡ് 1 ( ചെങ്ങണ്ടവളവ് -കൊടയന്തറഭാഗം - ചെങ്ങണ്ട പാലം -കായലോരം)
-ആലപ്പുഴ നഗരസഭ - വാർഡ് 49 ആറാട്ടുവഴി (കളപ്പുര ക്ഷേത്രത്തിന് പിൻഭാഗം മുതൽ ശ്രീനാരായണ പ്രതിമ വരെ, ആറാട്ടുപള്ളി സിക്കി ജംഗ്ഷൻ്റെ വടക്കുഭാഗം മുതൽ ബൈപാസിൻ്റെ പടിഞ്ഞാറ് ഭാഗം വരെ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com