ADVERTISEMENT
മാന്നാർ ∙ വിഷവർശേരിക്കരയിൽ ആൾതാമസമില്ലാത്ത പുരയിടത്തിലെ കിണറ്റിൽ വീണു കിടന്നിരുന്ന നായയെ മാന്നാർ എമർജൻസി റെസ്‌ക്യു ടീം രക്ഷപ്പെടുത്തി. നായയുടെ കരച്ചിലും ബഹളവും കേട്ട സമീപവാസികൾ സ്ഥലം ഉടമയെ വിവരം അറിയിച്ചു. തുടർന്നാണ് എമർജൻസി റെസ്‌ക്യു ടീമിന്റെ പ്രസിഡന്റും കേരള സിവിൽ ഡിഫൻസ് അംഗവുമായ രഘുധരൻ മാന്നാറിനെ വിളിച്ചു സഹായം അഭ്യർഥിച്ചത്. രഘുധരൻ തന്നെ  കയറുമായെത്തി കിണറ്റിലിറങ്ങി നായയെ  രക്ഷപ്പെടുത്തുകയായിരുന്നു. മറ്റൊരംഗമായ ഫൈസലും സഹായത്തിനെത്തിയിരുന്നു. ഒരാഴ്ച മുൻപ് ഇത്തരത്തിൽ മാന്നാർ പാവുക്കരയിലെ ഒരു വീടിന്റെ  കിണറ്റിൽ വീണ വളർത്തു നായയെ റെസ്‌ക്യു ടീം രക്ഷപെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com