ADVERTISEMENT

ചെങ്ങന്നൂർ ∙  കൊല്ലം–തേനി ദേശീയപാതയിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ചു ഡ്രൈവർമാർക്കു ഗുരുതരപരുക്ക്.  പെണ്ണുക്കര യുപി സ്കൂളിനു സമീപം ഇന്നലെ രാവിലെയാണ് അപകടം. കോടുകുളഞ്ഞി ഭാഗത്തേക്ക് ലോഡുമായി പോയ ലോറിയും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നു കരുതുന്നു. 

ഡ്രൈവർ പ്രമോദിനെ നാട്ടുകാരെത്തി ലോറിക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റേ ലോറിയുടെ ഡ്രൈവർ മുഹമ്മദ് റാഫിയുടെ കാലുകൾ പുറത്തെടുക്കാൻ കഴിയാത്ത വിധം ക്യാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു. ചെങ്ങന്നൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ  മുറിച്ചാണു ഡ്രൈവറെ പുറത്തെടുത്തത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com