ADVERTISEMENT

ചേർത്തല ∙ ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചു പാലങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ജനപ്രതിനിധികളുടെ പേരിൽ പാലങ്ങൾ അറിയപ്പെടുന്നത് അപൂർവമാണ്. അത്തരത്തിൽ രണ്ടു പാലങ്ങൾ ചേർത്തല തെക്ക് പഞ്ചായത്ത് 22–ാം വാർഡിലുണ്ട്. സുധീരൻ പാലം, വയലാർ രവി പാലം എന്നിങ്ങനെയാണ് പേര്. 

  ചേർത്തല തെക്ക് പഞ്ചായത്ത് 22–ാം വാർഡിലെ  വയലാർ രവി പാലം.
ചേർത്തല തെക്ക് പഞ്ചായത്ത് 22–ാം വാർഡിലെ വയലാർ രവി പാലം.

രണ്ടു പേരും എംപിമാരായിരുന്നപ്പോൾ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചതാണ് പാലങ്ങൾ. രണ്ടു കിലോമീറ്റർ ദൂരത്തിനുള്ളിലാണു രണ്ടു പാലങ്ങളുമുള്ളത്. ശിലാഫലകങ്ങൾ മാഞ്ഞെങ്കിലും പ്രാദേശികമായി എംപിമാരുടെ പേരിലാണ് പാലങ്ങൾ അറിയപ്പെടുന്നത്. പ്രാദേശിക സ്ഥലപ്പേര് ചേർത്തു പാലത്തെ വിളിക്കുന്നവരുമുണ്ടെന്ന് പഞ്ചായത്തംഗം അൽഫോൻസ ഒൗസേപ്പച്ചൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com