ADVERTISEMENT

കായംകുളം ∙ ഒരു പ്ലാവിലയിൽ 15 ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത് മഹേശ്വർ.എൻ.പിള്ള നേടിയത് രാജ്യാന്തര അംഗീകാരം.ലീഫ് കാർവിങ്ങിലൂടെ ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യൻ ബുക്ക് ഓഫ്‌ റെക്കോഡ്‌സ്, വേൾഡ് റെക്കോർഡ്സ് ഓഫ് എക്സലൻസ് അവാർഡുകളാണ് മഹേശ്വർ നേടിയത്.കായംകുളം എരുവ കിഴക്ക് വടക്കേവീട്ടിൽ നാരായണ പിള്ളയുടേയും സജിതാ ദേവിയുടേയും മകനായ മഹേശ്വർ കുട്ടിക്കാലം മുതൽ ചിത്രരചനയിൽ താൽപ്രനായിരുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഇലചിത്ര രചനയിലേക്ക് ശ്രദ്ധതിരിക്കുന്നത്.

രാഷ്ട്രീയ നേതാക്കൻമാരുടേയും സിനിമാ താരങ്ങളുടേയും ചിത്രങ്ങൾ കമനീയമായി തയാറാക്കിയ ഇദ്ദേഹം ഒരു പ്ലാവിലയിൽ ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്ര മോദി വരെയുള്ള 15 ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ തയ്യാറാക്കിയാക്കിയിട്ടുണ്ട്.കരുനാഗപ്പള്ളി ഐ.എച്ച്.ആർഡിയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയ്ക്ക് ശേഷം ചെങ്ങന്നൂർ ഐടിഐ യിൽ പവർ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ മഹേശ്വറിന് വിശേഷ ദിവസങ്ങളിലും ജൻമദിനങ്ങളിലും മറ്റും സമ്മാനിക്കുവാനായി ഇലച്ചിത്രങ്ങളുടെ ധാരാളം ഓർഡറുകളാണ് ലഭിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com