ADVERTISEMENT

ചേർത്തല ∙ ചേർത്തല നഗരത്തിലെ റോഡുകളിൽ ഇന്നലെയുണ്ടായത് വലിയ ഗതാഗതത്തിരക്ക്.ചേർത്തല നഗരസഭ കോവിഡ്  ബി വിഭാഗത്തിൽ (മിത വ്യാപനം) വന്നശേഷമുള്ള തിങ്കളാഴ്ചയായിരുന്നു ഇന്നലെ. രണ്ടാഴ്ചയോളമായി സി വിഭാഗത്തിലായിരുന്നു (അതിവ്യാപനം)  നഗരം. ബി വിഭാഗത്തിലായതോടെ  അവശ്യസാധന കടകൾക്ക് പതിവുപോലെ എല്ലാ ദിവസവും മറ്റു കടകൾക്ക്   തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിലും തുറക്കാം.

ഇന്നലെ നഗരത്തിലെ എല്ലാ റോഡുകളിലും വലിയ വാഹനത്തിരക്കായിരുന്നു. നിയന്ത്രിക്കാൻ പൊലീസ് പ്രയാസപ്പെട്ടു. കടകളിലും ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളിലും തിരക്കായിരുന്നു. രാവിലെ പല എടിഎം കൗണ്ടറുകളിലും പണം ഇല്ലാതിരുന്നത് ജനങ്ങളെ വലച്ചു.അതേസമയം തിരക്ക് വർധിച്ചത് ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ആശങ്കയിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com