ADVERTISEMENT

വള്ളികുന്നം ∙ തുടർച്ചയായി രണ്ടാം തവണയും ഹാസ്യ നടിക്കുള്ള ടെലിവിഷൻ പുരസ്കാരം കരസ്ഥമാക്കി രശ്മി അനിൽ. കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലെ പ്രകടനത്തിനാണു പുരസ്കാരം. 3ാം ക്ലാസിൽ മോണോ ആക്ടിലൂടെ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച രശ്മി പിന്നീടു നാടകം എഴുതിയും അഭിനയിച്ചും സംവിധാനം ചെയ്തും സ്കൂൾ യുവജനോത്സവങ്ങളിൽ താരമായി. കെപിഎസിയുടെ തമസ്സ്, അശ്വമേധം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു.

ഇതിനിടെ ബിഎഡും പാസായി. 2006ൽ വിവാഹശേഷം അഭിനയരംഗത്തു നിന്ന് അധ്യാപനത്തിലേക്കു വഴിമാറി. കൈക്കുഞ്ഞായിരുന്ന മകൻ ശബരീനാഥിന് സീരിയലിൽ അവസരം ലഭിച്ചത് രശ്മിക്കു വീണ്ടും അഭിനയത്തിലേക്കു വഴിതുറന്നു. ഭർത്താവ് ഭരണിക്കാവ് പള്ളിക്കൽ ചാങ്ങേത്തറയിൽ അനിൽ പൂർണപിന്തുണയേകി. കൃഷ്ണപ്രിയ, ശബരീനാഥ് എന്നിവരാണു മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com