ADVERTISEMENT

ഹരിപ്പാട് ∙ കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളുടെ പേരുകൾ വേഗത്തിൽ പറഞ്ഞ് ഒൻപത് വയസുകാരൻ ക്രിസ്റ്റി ജോൺ വർഗീസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി.ഒരു മിനിറ്റ് കൊണ്ട് 140 മണ്ഡലങ്ങളുടെ പേര് പറഞ്ഞാണ് ക്രിസ്റ്റി ഈ നേട്ടം കരസ്ഥമാക്കിയത്. രണ്ടാം പിണറായി മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും വകുപ്പുകളും, 205 രാജ്യങ്ങളും തലസ്ഥാനങ്ങളും  കേരളത്തിലെ 44 നദികൾ 140 നിയമസഭ മണ്ഡലങ്ങളുടെയും എംഎൽഎമാരുടെയും പേരുകൾ  എന്നിവ അതിവേഗം പറയും. 

ചെറുപ്പത്തിലെ വായിക്കുന്ന കാര്യങ്ങൾ ഓർത്തെടുത്ത് പറയുമെന്ന് കണ്ടപ്പോള്‍ മാതാപിതാക്കൾ പ്രോൽസാഹിപ്പിച്ചു.  തിരുവല്ല എംജിഎം സ്കൂളിലെ  അഞ്ചാം ക്ലാസ് വിദ്യാർഥിയായ ക്രിസ്റ്റി വീയപുരം  കറുകയിൽ വീട്ടിൽ സഞ്ചു യോഹന്നാന്റെയും ജിജിയുടെയും മകനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com