ADVERTISEMENT

അമ്പലപ്പുഴ ∙ ഒപ്പം താമസിച്ചുവന്ന നാടോടി സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൈനോട്ടം നടത്തിവന്നിരുന്ന പെണ്ണമ്മ (മോളമ്മ-49) കൊല്ലപ്പെട്ട കേസിൽ കൊട്ടാരക്കര പള്ളിക്കല്‍ ബംഗ്ലാവ് പുത്തന്‍വീട്ടില്‍ സുനില്‍കുമാറിനെയാണ് (40) സിഐ എസ്.ദ്വിജേഷും എസ്ഐ ടോള്‍സൻ പി.ജോസഫും ചേർന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സുനിൽകുമാറും പെണ്ണമ്മയും ഒരു മാസമായി തോട്ടപ്പള്ളി സ്പിൽവേ കനാലിനരികിലെ താൽക്കാലിക ഷെഡിൽ താമസിച്ചുവരികയായിരുന്നു.

തിങ്കളാഴ്ച വൈകിട്ടു മൂന്നിനാണ് പെണ്ണമ്മ ഷെഡിനോടു ചേർന്നു മരിച്ചു കിടക്കുന്നതു കണ്ടത്. അരികിലുണ്ടായിരുന്ന സുനിൽകുമാറിനെ അപ്പോൾത്തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്നു മനസ്സിലായത്. അടിവയറ്റിലേറ്റ ചവിട്ടും തലയ്ക്കേറ്റ അടിയുമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com