ADVERTISEMENT

തൃക്കുന്നപ്പുഴ  ∙ കായംകുളം താപനിലയത്തിൽ നിന്നു വൈദ്യുതി വേണമെങ്കിൽ 45 ദിവസം മുൻപ് അറിയിക്കണമെന്ന വ്യവസ്ഥ അംഗീകരിച്ചത് കെഎസ്ഇബിക്കു തിരിച്ചടിയാകുന്നു. കായംകുളം നിലയത്തിൽ ബാക്കിയുണ്ടായിരുന്ന നാഫ്ത ഈ വർഷം മാർച്ചിൽ ഉപയോഗിച്ചു തീർത്തപ്പോഴാണ് ഇനി വൈദ്യുതി വേണമെങ്കിൽ നേരത്തേ അറിയിക്കണമെന്ന വ്യവസ്ഥ വന്നത്. വില കൂടുതലായതിനാൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ, സംസ്ഥാനം ഇവിടെ നിന്നു വൈദ്യുതി വാങ്ങിയിരുന്നുള്ളൂ. എങ്കിലും അത്യാവശ്യ ഘട്ടത്തിൽ ഒന്നോ രണ്ടോ ദിവസം മുൻപ് അറിയിച്ചാലും വൈദ്യുതി ലഭിച്ചിരുന്നു.

ഈ സാധ്യതയാണ് ഇപ്പോൾ അടഞ്ഞിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് എത്തിച്ച് ഉപയോഗിക്കാതിരുന്ന 18,000 ടൺ നാഫ്ത നിലയത്തിലുണ്ടായിരുന്നു. കൂടുതൽ കാലം സൂക്ഷിച്ചാൽ രാസമാറ്റം ഉണ്ടാകുമെന്നതിനാൽ മാർച്ചിൽ വൈദ്യുതി ബോർഡിന്റെ അനുമതിയോടെ ഉപയോഗിച്ചു തീർക്കുകയായിരുന്നു.എന്നാൽ, സംഭരണികളുടെ അടിത്തട്ടിലുണ്ടായിരുന്ന 225 ടൺ നാഫ്ത അപ്പോഴും ഉപയോഗിക്കാനായില്ല. ഇത് നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) ഗുജറാത്തിലെ പദ്ധതികളിലേക്കു കൊണ്ടുപോകാൻ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. മാർച്ചിനു ശേഷം കായംകുളം പ്ലാന്റ് പ്രവർത്തിപ്പിച്ചിട്ടില്ല. 

English Summary:18,000 tons of naphtha was used up; Kayamkulam will not survive if there is a power outage

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com