ADVERTISEMENT
ചാരുംമൂട് ∙ സമരമുഖത്തു ക്രമസമാധാന പാലനത്തിനെത്തിയ സിഐ വലയിൽ കുടുങ്ങിക്കിടന്ന ചേരയെ രക്ഷിച്ചു. ചെങ്ങന്നൂർ സിഐ ജോസ് മാത്യുവാണ് നൂറനാട് പടനിലം ഏലിയാസ് നഗറിൽ കരിങ്ങാലിച്ചാൽ പുഞ്ചയുടെ ഓരത്ത് കിടന്നിരുന്ന ചേരയെ രക്ഷിച്ചത്.   കെ റെയിൽ പദ്ധതിയുടെ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതിനെത്തുടർന്നാണ് സിഐ ഉൾപ്പെടെ വൻ പൊലീസ് സംഘം ഏലിയാസ് നഗറിലെത്തിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം, സർവേക്ക് എത്തിയവരെ കരിങ്ങാലി പുഞ്ചയിലേക്കു കടത്തിവിടുമ്പോഴാണ് ചേരയെ കാണുന്നത്.  മീൻപിടിത്തക്കാർ ഉപേക്ഷിച്ച വലയിലാണ് ചേര കുടുങ്ങിക്കിടന്നത്. ഉടൻ അടുത്ത വീട്ടിൽനിന്നു കത്രിക വാങ്ങി വലമുറിച്ച് ചേരയെ രക്ഷിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സിഐ വി.ആർ.ജഗദീഷും മറ്റ് ഉദ്യോഗസ്ഥരും സഹായത്തിനെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com