ADVERTISEMENT

ആലപ്പുഴ ∙ 28 മുതൽ 30 വരെ കണിച്ചുകുളങ്ങരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ‍ ആളുകൾ കൂടുന്ന പരിപാടികളെല്ലാം ഒഴിവാക്കി. പതാക – കൊടിമര ജാഥകൾ, കലാപരിപാടികൾ, വൊളന്റിയർ മാർച്ച് എന്നിവ ഉണ്ടാവില്ല. ആളുകൾ നേരിട്ടു പങ്കെടുക്കുന്നത് പ്രതിനിധി സമ്മേളനത്തിൽ മാത്രം. പൊതുസമ്മേളനം ഓൺലൈനായി നടത്തും.

കോവിഡ് നിയന്ത്രണ ചട്ടങ്ങൾ കർശനമായി പാലിച്ചാകും പ്രതിനിധി സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.  കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയവർ മാത്രമായിരിക്കും പങ്കെടുക്കുക. സമ്മേളന സ്ഥലത്ത് മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുക എന്നത് കർശനമായി പാലിക്കും. സാമൂഹിക അകലവും നിർബന്ധമായി ഉറപ്പാക്കും. സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നേരത്തെ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലും വിഷയം ചർച്ച ചെയ്തു തീരുമാനമെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com