ADVERTISEMENT

തുറവൂർ ∙ സർവീസിനിടെ നേരിട്ട് ഇടപെടേണ്ടി വന്ന കേസുകളുമായി ബന്ധപ്പെട്ട കഥകൾ കോർത്തിണക്കി സിനിമയാക്കാനൊരുങ്ങി പൊലീസ് ഉദ്യോഗസ്ഥൻ. അരൂർ സിഎ എസ്.സുബ്രഹ്മണ്യൻ കഥയെഴുതുന്ന കുറ്റാന്വേഷണ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. 4 വർഷത്തെ തയാറെടുപ്പിന് ഒടുവിലാണ് കഥ സിനിമയാകുന്നത്. പഠനകാലത്ത് കഥകളും മറ്റും എഴുതിയിട്ടുള്ള സുബ്രഹ്മണ്യൻ ടെലിഫിലിമുകളും നിർമിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയിൽ അലൻസിയർ, ജാഫർ ഇടുക്കി, സുധീഷ്, ചെമ്പിൽ അശോകൻ, വിനയ പ്രസാദ്, ആശ അരവിന്ദ് തുടങ്ങിയ താരനിരയുണ്ട്.

പി.വി.ഷാജികുമാറിന്റേതാണ് തിരക്കഥ. അബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ്ഫാദർ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ച ഉണ്ണി ഗോവിന്ദരാജാണ് സംവിധായകൻ. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും, ഗോപിസുന്ദർ സംഗീത സംവിധാനവും നിർവഹിക്കുന്നു. സിനിമയുടെ ചിത്രീകരണം എറണാകുളം, തൊടുപുഴ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടക്കുകയാണ്. ആലപ്പുഴ അരൂർ സ്വദേശിയാണ് സുബ്രഹ്മണ്യൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com