കെഎസ്ഇബി ഓഫിസിലെത്തി ഭീഷണി; സിപിഎം നേതാവിന് സസ്പെൻഷൻ

cpm-flag
SHARE

കായംകുളം  ∙ കെഎസ്ഇബി ഓഫിസിലെത്തി  ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം പ്രാദേശിക നേതാവിനെ  പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. സിപിഎം എരുവ ലോക്കൽ കമ്മിറ്റി അംഗം  ആർ.ഹരികുമാറിനെതിരെയാണ് പാർട്ടി നടപടി. കഴിഞ്ഞ ബുധനാഴ്ച രാവിലെ കായംകുളം വെസ്റ്റ് കെഎസ്ഇബി ഓഫിസിലെത്തിയാണ് ഹരികുമാർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. അയൽവീട്ടിലെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കുന്നതിന് ആദ്യം ഓഫിസിലെത്തുകയും  വാക്ക് തർക്കമുണ്ടാവുകയും ചെയ്തു.

അതിനുശേഷം പ്രശ്നപരിഹാരത്തിന് കെഎസ്ഇബി ഓഫിസിൽ നിന്ന് ഹരിയെ തിരികെ വിളിച്ചു. ഇതിനിടെ ഹരിയും വൈദ്യുതി ബിൽ കുടിശിക വരുത്തിയിരുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന്  കണക്‌ഷൻ വിഛേദിച്ചു. തുടർന്ന് വീണ്ടും കെഎസ്ഇബി ഓഫിസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതാണ് വിവാദമായത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിപിഎം നേതൃത്വം  പ്രതിരോധത്തിലായി. ലോക്കൽ കമ്മിറ്റി അംഗം സിഐടിയു നേതാവിനെയാണ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന എരുവ ലോക്കൽ കമ്മിറ്റിയാണ്  അച്ചടക്ക നടപടിയെടുത്ത് ഏരിയ നേതൃത്വത്തിന്റെ അംഗീകാരത്തിന് നൽകിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA