ADVERTISEMENT

ആലപ്പുഴ ∙ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ വാക്സിനേഷൻ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. 60 വയസ്സിനു മുകളിലുള്ളവരിൽ 48% മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവർക്കു കൂടി എത്രയും വേഗം വാക്സീൻ നൽകാനാണു ശ്രമമെന്ന് ഡിഎംഒ ഡോ. ജമുന വർഗീസ് പറഞ്ഞു. 20 ഡോസ് വാക്സീൻ ഉൾപ്പെട്ടതാണ് ഒരു വയൽ. പകുതിയോളം ആളുകൾ എത്തിയാൽത്തന്നെ ഇതു പൊട്ടിച്ച് വാക്സീൻ നൽകാൻ നിർദേശിച്ചിട്ടുണ്ട്.

ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് എത്തുന്നതെങ്കിൽ വയൽ പൊട്ടിച്ചാൽ വാക്സീൻ നഷ്ടമാകും. മുൻപ് 20 ഡോസ് വാക്സീൻ അടങ്ങിയ വയൽ പൊട്ടിക്കാൻ 15ൽ അധികം ആളുകൾ എത്തണമെന്നായിരുന്നു നിർദേശം. വയൽ തുറന്നശേഷം 4 മണിക്കൂർ വരെയാണ് വാക്സീൻ ഫലപ്രദമാകുക.ജില്ലയിൽ 12–14, 15–17 പ്രായക്കാരുടെ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയായി. 60നു മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ വാക്സീൻ നൽകുന്നതിലാണു കൂടുതൽ ശ്രദ്ധിക്കുന്നതെന്നും ഡിഎംഒ പറഞ്ഞു.

ജില്ലയിൽ 191 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്നലെ 191 പേർ കോവിഡ് ബാധിതരായി. കഴിഞ്ഞ 3 ദിവസങ്ങളായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 200നു മുകളിലായിരുന്നു. ഒരാഴ്ചയിലധികമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 150നു മുകളിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com