ADVERTISEMENT
കായംകുളം ∙ റേഷൻകടയ്ക്കു സമീപത്തെ മറ്റൊരു മുറിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 2 ചാക്ക് റേഷനരി സിവിൽ സപ്ലൈസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. 50 കിലോഗ്രാം വീതമുള്ള 2 ചാക്ക് അരിയാണ് അനധികൃതമായി സൂക്ഷിച്ചിരുന്നത്. കൊറ്റുകുളങ്ങര 59–ാം നമ്പർ റേഷൻകടയോടു ചേർന്നുള്ള മുറിയിൽനിന്നാണ് അരി പിടിച്ചെടുത്തത്. തിരിമറി നടക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത അരി റേഷൻകടയുടെ സ്‌റ്റോക്കിൽത്തന്നെ വരവുവയ്പിച്ചു. ഇവരുടെ ഡിപ്പോസിറ്റിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. താലൂക്ക് സപ്ലൈ അസിസ്റ്റന്റ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com