ADVERTISEMENT

ചെന്നിത്തല ∙ നാലുവശവും വെള്ളക്കെട്ടുള്ള പാടം; സഞ്ചരിക്കാൻ നല്ലൊരു വഴിയില്ലാതെ ചെന്നിത്തല പഞ്ചായത്ത് 18–ാം വാർഡിലെ 3 വീട്ടുകാർ. വർഷത്തിൽ 8 മാസവും വെള്ളക്കെട്ടിലൂടെയാണ് ഇവരുടെ ദുരിതയാത്ര. ചെന്നിത്തല തെക്ക് 11–ാം ബ്ലോക്ക് പാടശേഖരത്തിന്റെ മധ്യത്തിലായി മാധവൻപറമ്പിൽ ഭാഗത്തു താമസിക്കുന്ന മൂന്നു കുടുംബങ്ങളിലെ 15 പേരാണ് വലയുന്നത്.

രോഗികളും കുട്ടികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. നല്ലൊരു വഴിക്കു വേണ്ടി ഇവർ മുട്ടാത്ത വാതിലുകളില്ല. എല്ലാം ശരിയാക്കാമെന്നു വാഗ്ദാനം ചെയ്തു പോകുന്നതല്ലാതെ, നടപടിയെടുക്കാൻ ആരും തയാറായിട്ടില്ല. രണ്ടടി വീതിയുള്ള നിലവിലെ പാത ഉയർത്തി സഞ്ചാരയോഗ്യമാക്കണം എന്ന ആവശ്യത്തോടും അധികൃതർ പുറംതിരിഞ്ഞു നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com