ചെങ്ങന്നൂർ ∙ എകെജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഥേൽ ജംക്‌ഷനിൽ നടന്ന യോഗം ഏരിയ സെക്രട്ടറി എം. ശശികുമാർ ഉദ്ഘാടനം ചെയ്തു.എം.കെ. മനോജ് അധ്യക്ഷനായി.പി. ഉണ്ണികൃഷ്ണൻ നായർ, കെ.എസ്. ഷിജു, ജെബിൻ പി. വർഗീസ്, വി.വി. അജയൻ, ഷാജി കുതിരവട്ടം, യു. സുഭാഷ്, വി.ജി. അജീഷ്, ടി.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
വെണ്മണി ഇല്ലത്തുമേപ്പുറത്ത് നടന്ന യോഗം എ.കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. എം.എ. അഭിലാഷ് അധ്യക്ഷനായി. കല്യാത്രയിൽ നെൽസൺ ജോയി ഉദ്ഘാടനം ചെയ്തു. ഡി.ഷാജി അധ്യക്ഷനായി ചെറിയനാട് കൊല്ലകടവിൽ ഷീദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ബി. നവാസ് അധ്യക്ഷനായി. കുളിക്കാം പാലം ജംക്‌ഷനിൽ നടന്ന യോഗം കെ.പി. മനോജ് മോഹൻ ഉദ്ഘാടനം ചെയ്തു.എം.എ. ശശികുമാർ അധ്യക്ഷനായി .മുളക്കുഴ കാരയ്ക്കാട്ട് എൻ.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ആർ. വിജയകുമാർ അധ്യക്ഷനായി.