ADVERTISEMENT

അധ്യാപക ഒഴിവ്

ചെന്നിത്തല ∙ ചെന്നിത്തല സൗത്ത് ഗവ. എൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന് സ്കൂളിൽ നടക്കും.

വള്ളികുന്നം ∙ ഇലിപ്പക്കുളം കെകെഎം ഗവ. വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്, വൊക്കേഷനൽ ടീച്ചർ ഇൻ അഗ്രികൾചർ  തസ്തികകളിൽ  താത്കാലിക ഒഴിവുണ്ട്.   5ന് രാവിലെ 11ന് അഭിമുഖത്തിന്  ഹാജരാകണം.

ചാരുംമൂട്∙ കുടശനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ബോട്ടണി വിഷയങ്ങളിൽ ജൂനിയർ എച്ച്എസ്എസ്ടിമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി 8ന് 10ന് സ്കൂൾ ഓഫിസിൽ എത്തണം. 

ചാരുംമൂട്∙ ചുനക്കര ഗവ.വിഎച്ച്എസ്എസ് സ്കൂളിൽ എച്ച്എസ്എ ഫിസിക്കൽ, ഹിന്ദി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നാളെ 10ന് സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം.

സൗജന്യ വാഴത്തൈ വിതരണം

മാന്നാർ ∙ മാന്നാർ കൃഷിഭവനിൽ നിന്നു സംസ്ഥാന ഹോർട്ടികൾചർ പദ്ധതി പ്രകാരം വാഴത്തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. കർഷകർ കരം അടച്ച രസീതും ആധാറിന്റെ കോപ്പിയുമായി അപേക്ഷ കൃഷിഭവനിൽ നൽകി വാഴ വിത്തുകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com