എടത്വ ∙ കെഎസ്ആർടിസി എടത്വ യൂണിറ്റിൽ നിന്നുള്ള ആദ്യ ഉല്ലാസ യാത്രയ്ക്ക് മികച്ച പ്രതികരണം. രാവിലെ 5ന് പുറപ്പെട്ട ട്രിപ്പിൽ 46 യാത്രക്കാരുണ്ടായിരുന്നു. വാഗമൺ പരുന്തുംപാറയിലേക്കായിരുന്നു ആദ്യ യാത്ര. ഭരണങ്ങാനം പള്ളി, വാഗമൺ വ്യൂ പോയിന്റ്, വാഗമൺ കുരിശുമല, വാഗമൺ മെഡോസ്, പൈൻ വാലി, ഏലപ്പാറ തേയില പ്ലാന്റേഷൻ, പരുന്തുംപാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി 11ന് തിരികെ എത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കോഓർഡിനേറ്റർ ഷെരീഫ് ഇബ്രാഹിം, ഇൻസ്പെക്ടർ ഇൻ ചാർജ് ബി. രമേശ്കുമാർ, ജീവനക്കാരായ എം.കെ.സലിം, ബി. കിഷോർ യാത്രയ്ക്ക് നേതൃത്വം നൽകി.
വാഗമണ്ണിലേക്ക് ‘ട്രിപ്പടിച്ച് ’ കെഎസ്ആർടിസി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.