കടലാക്രമണം തടയാൻ നടപടിയില്ല: റോഡ് ഉപരോധിച്ചു

alappuzha-road-obstructed
കടലാക്രമണത്തെ തുടർന്ന് തൃക്കുന്നപ്പുഴയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ.
SHARE

മുതുകുളം ∙ കടലാക്രമണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു തൃക്കുന്നപ്പുഴയിൽ നാട്ടുകാർ തീരദേശ റോഡ് ഉപരോധിച്ചു. പ്രണവം ജംക്‌ഷന് സമീപം സ്ത്രീകളടക്കമുള്ളവർ കല്ലും പ്ലാസ്റ്റിക് ബോക്സുകളും റോഡിൽ നിരത്തിവച്ചാണ് ഉപരോധം തീർത്തത്. ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന അമ്പലത്തിങ്കൽ ദാസ്, പീടിക പറമ്പിൽ പ്രഭരാജം എന്നിവരുടെ പീലിങ് ഷെഡ് ഞായറാഴ്ച മൂന്നരയോടെ തകർന്നതിനെതുടർന്നാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്.

തൃക്കുന്നപ്പുഴ സ്റ്റേഷനിൽ നിന്നും പൊലീസ് എത്തിയെങ്കിലും റവന്യു അധികൃതർ എത്താതെ പിൻമാറില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഇതോടെ പൊലീസ് പിന്മാറിയതോടെ സമരം നീണ്ടു. കനത്ത മഴയിൽ ബസ്സിലും വിവിധ വാഹനങ്ങളിലും എത്തിയ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ വലഞ്ഞു. ഏഴ് മണിയോടെ റവന്യു അധികൃതർ എത്തി ചർച്ച നടത്തിയതോടെയാണ് സമരക്കാർ പിന്മാറിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS