വലിയഴീക്കൽ പാലത്തിന്റെ ആർച്ചിൽ യുവാക്കളുടെ അഭ്യാസപ്രകടനം, കാൽവഴുതിയാൽ പൊഴിയിൽ

alappuzha-bridge-arch
വലിയഴീക്കൽ പാലത്തിന്റെ ആർച്ചിലൂടെ കയറുന്ന യുവാക്കൾ. (വിഡിയോ ദൃശ്യം)
SHARE

മുതുകുളം∙ വലിയഴീക്കൽ പാലത്തിന്റെ ആർച്ചിൽ കയറി യുവാക്കളുടെ അഭ്യാസപ്രകടനം. 2 യുവാക്കളാണ് യാതൊരു സുരക്ഷാ മുൻകരുതലുകളില്ലാതെ ആർച്ചിൽ കയറിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ആർച്ചിൽ നിന്നു കാൽവഴുതി വീണാൽ കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയഴീക്കൽ പൊഴിയിലേക്കാണ് പതിക്കുക. സംഭവത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നു തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു

പാലം, ലൈറ്റ് ഹൗസ്, ബീച്ച് എന്നിവ കാണാൻ ദിവസേന നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബൈക്കിൽ അപകടകരമായ രീതിയിൽ  അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ വിഡിയോ പ്രചരിച്ചിരുന്നു. ഇവർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ലൈസൻസ് റദ്ദാക്കാനും നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ പൊലീസും മോട്ടർവാഹന വകുപ്പും പാലത്തിൽ പട്രോളിങ് നടത്തുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS