ADVERTISEMENT

ആലപ്പുഴ∙ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദിന്റെ നേതൃത്വത്തിൽ 9 മുതൽ 15 വരെ നവസങ്കൽപ് പദയാത്ര സംഘടിപ്പിക്കും.  9ന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഉച്ചയ്ക്ക് 2.30ന് മാവേലിക്കര മാങ്കാംകുഴിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പദയാത്ര  ഉദ്ഘാടനം ചെയ്യും. പദയാത്രയുടെ ആദ്യ ദിനം മാവേലിക്കര തട്ടാരമ്പലത്ത് സമാപിക്കും. രണ്ടാം ദിവസം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നി‍ൽ നിന്ന്  തുടങ്ങുന്ന പദയാത്ര വെകിട്ട് മാന്നാറിൽ സമാപിക്കും.

മൂന്നാം ദിവസം  ചെട്ടികുളങ്ങരയിലെ ടി.കെ.മാധവന്റെ സ്മൃതി കുടീരത്തിൽ നിന്ന്  തുടങ്ങുന്ന പദയാത്ര കായംകുളം വഴി വൈകിട്ട് ഹരിപ്പാട് ഗാന്ധി പാർക്കിൽ സമാപിക്കും. നാലാം ദിവസം എടത്വയിൽ  തുടങ്ങി കളങ്ങര മാമ്പുഴക്കരി വഴി രാമങ്കരിയിൽ പദയാത്ര സമാപിക്കും. 5ാം ദിവസം തോട്ടപ്പള്ളിയിൽ തുടങ്ങി വളഞ്ഞവഴിയിൽ സമാപിക്കും. ഓഗസ്റ്റ് 15ന് മുഹമ്മയിൽ തുടങ്ങുന്ന പദയാത്ര  ആലപ്പുഴയിൽ എത്തുമ്പോൾ  പ്രവർത്തകർ നവസങ്കൽപ പ്രതിജ്ഞ എടുക്കും.

വിവിധ ദിവസങ്ങളിൽ   കെ.സി.വേണുഗോപാൽ എംപി, ഉമ്മൻ ചാണ്ടി എംഎൽഎ, രമേശ് ചെന്നിത്തല എംഎൽഎ , കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ സമാപന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്, എ.എ.ഷുക്കൂർ, എം.ജെ.ജോബ്, അഡ്വ.ഷാനിമോൾ ഉസ്മാൻ, എം.മുരളി, ബി.ബൈജു, എസ്.ശരത്ത്, ടി.സുബ്രഹ്മണ്യദാസ്, തോമസ് ജോസഫ്, ഐസക്ക് മാടവന, പി.ജെ.മാത്യു, ജി.സഞ്ജീവ് ഭട്ട്, എസ്.ദീപു, സജി ജോസഫ്, എം.കെ.വിജയൻ, യു.മുഹമ്മദ്, ബി.രാജലക്ഷ്മി, ശ്രീദേവി രാജൻ, ഗീത രാജൻ, സജി കുര്യാക്കോസ്, അലക്സ് മാത്യു, ടി.എച്ച് സലാം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com