ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ ഇന്നലെ 106 കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. ആകെയുള്ള 276 സർവീസുകളിൽ 170 സർവീസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഇന്ന് 200 സർവീസെങ്കിലും നടത്താനാണു തീരുമാനം. കായംകുളത്തും എടത്വയിലും ഡീസൽ ക്ഷാമം രൂക്ഷമാണ്. ചെങ്ങന്നൂരും മാവേലിക്കരയും മാത്രമാണ് ഡീസൽ സ്റ്റോക്കുള്ളത്. ജില്ലയിൽ ഇന്നലെയും ഡിപ്പോകളിലേക്ക് ഡീസൽ എത്തിയിട്ടില്ല. ഇന്ന് എത്തുമെന്നാണു പ്രതീക്ഷ. 

ആലപ്പുഴ

ആലപ്പുഴ ഡിപ്പോയിൽ ആകെയുള്ള 64 സർവീസുകളിൽ 39 എണ്ണം മാത്രമാണ് ഇന്നലെയുണ്ടായിരുന്നത്. ഇവിടെയും ഡീസൽ ക്ഷാമം രൂക്ഷമാണ്.

മാവേലിക്കര

ഡിപ്പോയിൽ ഇന്നലെ 15 സർവീസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 3 സൂപ്പർഫാസ്റ്റ്, 6 ഫാസ്റ്റ് പാസഞ്ചർ, 6 ഓർഡിനറി എന്നിവ മാത്രമാണ് സർവീസ് നടത്തിയത്. 3000 ലീറ്റർ ഡീസൽ സ്റ്റോക്കുണ്ട്.  ഇന്ന് കൂടുതൽ ബസ് സർവീസ് ഉണ്ടാകും. 28 സർവീസുകളാണ് ആകെ ഇവിടെയുള്ളത്.

ചെങ്ങന്നൂർ

ഡിപ്പോയിൽ 36 സർവീസുകളിൽ പകുതി മാത്രമേ ഇന്നലെ സർവീസ് നടത്തിയുള്ളൂ. 4000 ലീറ്റർ ഡീസൽ സ്റ്റോക്ക് ഉണ്ടെന്നതിനാൽ  ഇന്നും നാളെയും നിയന്ത്രണങ്ങളോടെ സർവീസുകൾ നടത്താൻ കഴിയുമെന്നാണ് കരുതുന്നത്.

കായംകുളം

ഡിപ്പോയിൽ ഇന്നലെ 23 സർവീസുകൾ മാത്രമാണ് പ്രവർത്തിപ്പിച്ചത്.16 ഫാസ്റ്റ് പാസഞ്ചറുകളും 6 ഓർഡിനറിയും ഒരു സൂപ്പർഫാസ്റ്റും സർവീസ് നടത്തി. 16 ബസുകൾ ഓടിയില്ല. ഡീസൽ ക്ഷാമം സാരമായി ബാധിച്ച ഡിപ്പോകളിൽ ഒന്നാണ് കായംകുളം.

ചേർത്തല

ഡിപ്പോയിൽ ഇന്നലെ 56 സർവീസുകളിൽ 20 സർവീസുകൾ മുടങ്ങി. 12 ഓർഡിനറി, 6 ഫാസ്റ്റ് പാസഞ്ചർ, 2 സൂപ്പർഫാസ്റ്റ് എന്നിങ്ങനെയാണു മുടങ്ങിയത്. ഇന്നലെയും ഡീസൽ എത്തിയില്ല. നിലവിലെ സ്റ്റോക്കുപയോഗിച്ചാണ് സർവീസ് നടത്തുന്നത്.

എടത്വ

ഡിപ്പോയിൽ 18 സർവീസുകൾ ഉള്ളതിൽ ഇന്നലെ ആകെ സർവീസ് നടത്തിയത് ഏഴെണ്ണം മാത്രം. നാല് ഓർഡിനറി ബസുകളും മൂന്ന് ഫാസ്റ്റ് പാസഞ്ചറും സർവീസ് നടത്തി. ഡീസൽ ക്ഷാമം നേരിടുന്നതിനാൽ ഇന്നും ഇവിടെ നിന്നുള്ള സർവീസുകൾ കുറയും.

ഹരിപ്പാട് 

വെള്ളപ്പൊക്കം മൂലം മൂന്ന് സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. കുട്ടനാട് - അപ്പർകുട്ടനാട് മേഖലയിലെ യാത്രാ തടസ്സം മാറുന്നതോടെ സർവീസുകൾ പുനരാരംഭിക്കും. 35 സർവീസുകളാണ് ആകെയുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com