ADVERTISEMENT
മാന്നാർ ∙ സ്വകാര്യ ബസുകളുടെ തർക്കത്തിൽ അര മണിക്കൂറോളം ഗതാഗതതടസ്സം. മാന്നാർ വായനശാല ജംക്‌ഷനിലാണ് ഇന്നലെ രണ്ടു സ്വകാര്യ ബസുകാർ തമ്മിൽ ഏറ്റുമുട്ടിയത്. പാതയിൽ അഞ്ചും പത്തും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബസുകൾ സർവീസ് നടത്തുന്നത്. സമയത്തെച്ചൊല്ലിയാണ് ബസ് ജീവനക്കാർ തമ്മിൽ തർക്കമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. ആംബുലൻസ് വന്നതോടെയാണ് ഗതാഗതക്കുരുക്ക് അഴിഞ്ഞത്. ഈ പാതയിൽ സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ബസുകാർ തമ്മിലുള്ള തർക്കങ്ങൾ ഇവിടെ സ്ഥിരം സംഭവമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com