ADVERTISEMENT

കലവൂർ ∙ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ തമിഴ്നാട് സ്വദേശിയെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു.  ചെന്നൈ കാട്ടുപക്കം സക്കീർ ഹുസൈനെയാണ്  (51) പിടികൂടിയത്.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ തത്തംതയ്യിൽ മോഹൻദാസിന്റെ പരാതിയിൽ കഴിഞ്ഞ വർഷം നവംബറിൽ റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് സക്കീർഹുസൈൻ. മോഹൻദാസിന്റെ മകന് കാനഡയിൽ ജോലി  വാഗ്ദാനം ചെയ്ത് പുന്നപ്ര സ്വദേശികളായ രണ്ടു പേരുടെ ഇടനിലയിൽ 2018 മുതൽ പല തവണയായി 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണു കേസ്. 

കൂടിക്കാഴ്ചയ്ക്ക് എന്നു പറഞ്ഞ് ഡൽഹിയിലേക്കു വിളിപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് വൈകിച്ചു. സക്കീർ ഹുസൈൻ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നു പറഞ്ഞ്    ഇടനിലക്കാരും കയ്യൊഴിഞ്ഞതോടെയാണ് മോഹൻദാസ് പൊലീസിൽ പരാതി നൽകിയത്.  പ്രതിയെ ഇന്ന് മണ്ണഞ്ചേരിയിൽ എത്തിക്കുമെന്നു സിഐ പി.കെ.മോഹിത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com