ബസ് തടഞ്ഞ് കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച കേസ്: 4 പേർ അറസ്റ്റിൽ

alappuzha-arrested
അറസ്റ്റിലായ ശരത്, ബിജു, ഷാബു, എബി.
SHARE

കായംകുളം ∙ ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേടായ ബസ് നന്നാക്കാൻ കായംകുളത്ത് നിന്ന് മാവേലിക്കരയിലേക്ക് കൊണ്ടുപോകവെ രണ്ടാം കുറ്റിക്ക് വടക്ക് വശം വച്ച് ജീവനക്കാരെ മർദിച്ചതിന്  കായംകുളം പെരിങ്ങാല  ബിജു ഭവനം വീട്ടിൽ  ബിജു (48), കൃഷ്ണപുരം ദേശത്തിനകം  പന്തപ്ലാവിൽ പടീറ്റതിൽ ഷാബു (48), കൃഷ്ണപുരം  പുള്ളിക്കണക്ക് ശബരി ഭവനം വീട്ടിൽ ശരത് (32), പാലമേൽ പണയിൽ  കളപ്പാട്ട് തെക്കതിൽ  എബി (32) എന്നിവരാണ്  പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 10.15 ന്  കാറിലെത്തിയ മദ്യപ സംഘം തടഞ്ഞു നിർത്തി ജീവനക്കാരനെ മർദിച്ചെന്നാണ് കേസ്. എസ്ഐമാരായ ശ്രീകുമാർ, വിനോദ്, പൊലീസുകാരായ ശിവകുമാർ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA