ADVERTISEMENT

മാവേലിക്കര ∙ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽനിന്നു വീണു തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ.മുരളീധരനാണ് (64) മരിച്ചത്. കഴിഞ്ഞ 15നു വൈകിട്ടു ചെന്നിത്തല തെക്ക് വലിയപെരുമ്പുഴ പാലത്തിനു സമീപം ആയിരുന്നു അപകടം. പാൽ വാങ്ങാൻ സൈക്കിളിൽ കടയിലേക്കു പോകവേ തെരുവുനായ കുറുകെ ചാടി.

സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റ മുരളീധരൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണു മരിച്ചത്. സംസ്കാരം ഇന്ന് 10ന്. ഭാര്യ: സുമ. മക്കൾ: ശരത്, ശരണ്യ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com