ADVERTISEMENT

മാന്നാർ ∙ കുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു തുടക്കമായി. മാന്നാർ സിഐ ജി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നവരാത്രി ആഘോഷ  കൂപ്പൺ വിതരണോദ്ഘാടനം ബ്ലോക്കു പഞ്ചായത്തംഗം അനിൽ എസ്.  അമ്പിളി നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്  സജി കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഭകുമാർ, ശിവൻപിള്ള, ശിവൻകുട്ടി, രാജേന്ദ്രൻ, സജി വിശ്വനാഥൻ, സൗമ്യ സജി, കനകമ്മ എന്നിവർ പ്രസംഗിച്ചു. 

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദിവസവും 8 മുതൽ ദേവി മാഹാത്മ്യ പാരായണം,  7 മുതൽ സംഗീതാർച്ചനയും നടക്കും. ഒക്ടോബർ 2 ന്  5 മുതൽ പൂജവയ്പ്. 5 നു 7 മുതൽ പൂജയെടുപ്പ്, വിദ്യാരംഭം കുറിക്കൽ, ക്ഷേത്രതന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാസാരസ്വത ഹോമം, കലശം എന്നിവയോടെ നവരാത്രി ഉത്സവാഘോഷങ്ങൾ സമാപിക്കും.

∙ പാവുക്കര വിരുപ്പിൽ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവാഘോഷം മഹാഗണപതി ഹോമത്തോടെ തുടങ്ങി. സരസ്വതി പ്രതിഷ്ഠ, ഭദ്രദീപ്രതിഷ്ഠ, സരസ്വതി പൂജയും നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനവും ചിങ്ങോലി ചെറുവല്ലൂർ മഠം വിഷ്ണു നമ്പൂതിരി നിർവഹിച്ചു. സരസ്വതി പൂജ, പുഷ്പാഞ്ജലി, ആത്മീയ പ്രഭാഷണം. ഒക്ടോബർ 3ന് പൂജവയ്പ്പ്. 4ന് അഖണ്ഡ നാമജപം. 5ന് 7.30ന് പൂജയെടുപ്പ്, വിദ്യാരംഭം, 6ന്  പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും താലപ്പൊലിവരവ്, 8ന് സമാപന സമ്മേളനവും അവാർഡ് ദാനവും പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് രാജ്മോഹൻ അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com