ADVERTISEMENT

ആലപ്പുഴ ∙ ആലപ്പുഴ ശുദ്ധജല പദ്ധതിയിൽ പൈപ്പ് പൊട്ടൽ പരിഹരിക്കാൻ ജല അതോറിറ്റി ഇതുവരെ ചെലവിട്ടത് 36.17 കോടി രൂപ. 74 തവണ പൈപ്പ് പൊട്ടിയെങ്കിലും അതോറിറ്റിയുടെ ഔദ്യോഗിക കണക്കിൽ അത്രയുമില്ല. ജൂൺ വരെ 49 പൊട്ടലേയുള്ളൂ. വിവരാവകാശ രേഖയിൽ അധികൃതർ നൽകിയ കണക്കാണിത്.

വിവരാവകാശ നിയമ പ്രകാരം മട്ടാഞ്ചേരി സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരി ചോദിച്ച വിവരങ്ങൾ നൽകിയപ്പോഴാണ് അധികൃതർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 2016 മേയ് മുതൽ കഴിഞ്ഞ ജൂൺ 12 വരെ 49 തവണ പൈപ്പ് പൊട്ടിയെന്നും നന്നാക്കാൻ 36.17 കോടി ചെലവിട്ടെന്നും രേഖയിൽ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസത്തേത് ഉൾപ്പെടെ 74 തവണയാണ് പദ്ധതിയിലെ പൈപ്പ് പൊട്ടിയത്. 2017ൽ ആണ് പദ്ധതി കമ്മിഷൻ ചെയ്തത്. അതിനു മുൻപ് പരീക്ഷണ പമ്പിങ് നടത്തിയപ്പോൾ തന്നെ പൈപ്പ് പൊട്ടിയിരുന്നു.

ഒന്നര കിലോമീറ്റർ ഭാഗത്ത് ഉപയോഗിച്ച നിലവാരമില്ലാത്ത പൈപ്പുകളാണ് പൊട്ടുന്നതെന്ന് വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തുകയും ചെയ്തു. അവയ്ക്കു പകരം മൈൽഡ് സ്റ്റീൽ പൈപ്പ് ഇടുന്ന ജോലി  നടക്കുന്നുണ്ടെങ്കിലും പൂർത്തിയാക്കാൻ നിശ്ചയിച്ച സമയം കഴിഞ്ഞും നീളുകയാണ്. 5 വർഷത്തിനകം ഒന്നര കിലോമീറ്റർ ഭാഗത്ത് ഇത്രയേറെ തവണ പൈപ്പ് പൊട്ടിയതും 225 കോടി രൂപ ആകെ ചെലവുള്ള പദ്ധതിയിൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ മാത്രം 36 കോടിയിലേറെ രൂപ ചെലവിട്ടതും സംസ്ഥാനത്ത് അപൂർവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com