ADVERTISEMENT

തുറവൂർ ∙ 40 ഗ്രാം കഞ്ചാവുമായി ദമ്പതികൾ അടക്കം 4 പേർ പിടിയിൽ. വൈറ്റില പൂതനാപ്പള്ളി നിഖിൽ (28), ഭാര്യ നീന (32), ചന്തിരൂർ പുതുപ്പിള്ളിയിൽ അഫ്സൽ (38), ഫോർട്ട് കൊച്ചി റഫീന മൻസലിൽ സക്കീർ(32) എന്നിവരാണ് അറസ്റ്റിലായത്. അരൂർ കുമ്മായത്തറ വീട്ടിൽ വാടകയ്ക്കു താമസിച്ചാണ് കഞ്ചാവ് വിൽപന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അരൂരിലെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു നിഖിലും നീനയും. ഇവരിൽ നിന്നു കഞ്ചാവ് വാങ്ങുന്നതിനിടെയാണു അഫ്സലും സക്കീറും പിടിയിലായത്. അരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സി.എസ്.സുബ്രഹ്മണ്യൻ, എസ്ഐ ഹെറാൾഡ് ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. രാത്രികാലങ്ങളിൽ വാഹനത്തിൽ ആളുകൾ പതിവായി എത്തിയതോടെ വാർഡിൽ പ്രവർത്തിക്കുന്ന ജാഗ്രത സമിതിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com