ആലപ്പുഴ ജില്ലയിൽ ഇന്ന് (04-10-2022); അറിയാൻ, ഓർക്കാൻ

alappuzha-map
SHARE

സീറ്റൊഴിവ് 

കറ്റാനം ∙ സെന്റ് സ്റ്റീഫൻസ് പ്രൈവറ്റ് ഐടിഐയിൽ ഇലക്ട്രിഷ്യൻ, ഫിറ്റർ എന്നീ രണ്ട് വർഷ കോഴ്സുകളിലേക്കും എക്സ്റേ വെൽഡിങ്, ടിഗ് വെൽഡിങ്, മിഗ് വെൽഡിങ്, മാഗ് വെൽഡിങ് എന്നീ മൂന്നു മാസ കോഴ്സുകളിലേക്കും ഏതാനും സീറ്റുകൾ ഒഴിവ് ഉണ്ട്. 0479-2331950, 9496232088.

അപേക്ഷ ക്ഷണിച്ചു

പത്തിയൂർ ∙ കേരള സർവകലാശാലയുടെ കീഴിലുള്ള യുഐടി പത്തിയൂർ പ്രാദേശിക പഠനകേന്ദ്രത്തിൽ ഇംഗ്ലിഷ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യുജിസി നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് പാസായിട്ടുള്ള എംഎ ഇംഗ്ലിഷ് ബിരുദധാരികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി 10ന് 10ന് പത്തിയൂർ യുഐടി ഓഫിസിൽ എത്തണം.

വൈദ്യുതി മുടക്കം

മുഹമ്മ ∙ കൈരളി, പാന്തേഴം ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9 മുതൽ 6 വരെയും, റൗഡി മുക്ക്, മംഗളാപുരം മാർക്കറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈദ്യുതി മുടങ്ങും.

തുറവൂർ ∙ ടിഡി, മോഹം ആശുപത്രി, കാക്കത്തുരുത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തുറവൂർ ∙ പട്ടരുവളവ്, പുറത്താംകുഴി, വില്ലേജ് ഒാഫിസ്, ശാസ്താങ്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}