സൈക്കിൾ യാത്രികനെ ഉടക്കിവലിച്ച് ടിപ്പർ ലോറി അരക്കിലോമീറ്റർ ഓടി; പിന്നാലെ എത്തിയ കാർ മറികടന്നെത്തി തടസ്സം സൃഷ്ടിച്ച് നിർത്തിച്ചു

alappuzha-mohanan
ടിപ്പറിൽ സൈക്കിൾ കുരുങ്ങി അരക്കിലോമീറ്ററോളം വലിച്ചിഴച്ചതിനെ തുടർന്നു പരുക്കേറ്റ മോഹനൻ.
SHARE

തുറവൂർ∙ സൈക്കിൾ യാത്രികനെ ഉടക്കിവലിച്ച് അര കിലോമീറ്റർ ഓടിയ ടിപ്പർ ലോറിയെ പിന്നാലെ വന്ന കാർ മറികടന്നെത്തി ഡ്രൈവറെ വിവരം അറിയിച്ച് നിർത്തി. ഗുരുതര പരുക്കേറ്റ സൈക്കിൾ യാത്രികൻ കുത്തിയതോട് മൂർത്തിക്കൽ മോഹനൻ (65) ആലപ്പുഴ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ ഉച്ചയോടെ ദേശീയപാതയിൽ തുറവൂർ ഗവ.എൽപി സ്കൂളിന് സമീപമായിരുന്നു അപകടം. റിട്ട. നേവൽ ബേസ് ഉദ്യോഗസ്ഥനായ മോഹനൻ കൊച്ചി നേവൽ ആസ്ഥാനത്ത് നിന്നു പെൻഷൻ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊച്ചിയിൽനിന്നു ബസിൽ തുറവൂരിൽ എത്തി സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

നാലുവരി പാത മുറിച്ച് കടക്കുന്നതിനായി മീഡിയനിലെ വിടവിൽ സൈക്കിൾ നിർത്തി നിൽക്കുമ്പോൾ. കൊച്ചി ഭാഗത്ത് നിന്നു ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലുള്ള ഇരുമ്പ് ദണ്ഡിൽ സൈക്കിൾ ഉടക്കുകയായിരുന്നു. മോഹനനെയും സൈക്കിളുമായി അര കിലോമീറ്ററോളം വലിച്ചിഴച്ച് സഞ്ചരിച്ചിട്ടും ഡ്രൈവർ അറിഞ്ഞിരുന്നില്ല. പിന്നാലെ എത്തിയ കാർ മറികടന്നെത്തി ലോറിക്ക് തടസ്സം സൃഷ്ടിച്ചാണ് വാഹനം നിർത്തിച്ചത്. ഒാടിക്കൂടിയ നാട്ടുകാർ ലോറിയിൽ കുരുങ്ങിക്കിടന്ന മോഹനനെ തുറവൂർ താലൂക്ക് ആശുപത്രിയിലാക്കി. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ഇവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA