ADVERTISEMENT

ചേർത്തല∙ കയർ മേഖലയ്ക്കായി സർക്കാർ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ എംഎൽഎ. ചേർത്തലയിൽ കയർവർക്കേഴ്‌സ സെന്റർ(സിഐടിയു)സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളവികസനത്തിനു ഇടതുപക്ഷം കെട്ടിയുയർത്തുന്ന നയങ്ങൾക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആക്രമണമുണ്ടാകുമ്പോൾ സംരക്ഷണം ഒരുക്കേണ്ടത് തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. വി.എസ്.മണി, കെ.പി. കുറുപ്പ്, ജനറൽ സെക്രട്ടറി കെ.കെ. ഗണേശൻ, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, സിഐടിയു സംസ്ഥാന സെക്രട്ടറി  സി.ബി.ചന്ദ്രബാബു, പി.പി.ചിത്തരഞ്ജൻ എംഎൽഎ, എ.എം. ആരിഫ് എംപി, എച്ച്. സലാം എംഎൽഎ, സിഐടിയു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ, സിപിഎം ചേർത്തല ഏരിയാ സെക്രട്ടറി കെ.രാജപ്പൻ നായർ, എൻ.ആർ. ബാബുരാജ്, എൻ. സായികുമാർ, കെ. പ്രസാദ്, ടി.കെ.ദേവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി ‘കയർവ്യവസായം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ സെമിനാർ നടത്തി.സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി.എം. തോമസ്‌ഐസക്ക് ഉദ്ഘാടനം ചെയ്തു. ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com