യുവാക്കൾ‌ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

അറസ്റ്റിലായ സുമേഷ്, ബിനീഷ്, അക്ബർ.
അറസ്റ്റിലായ സുമേഷ്, ബിനീഷ്, അക്ബർ.
SHARE

മാന്നാർ ∙ വീടുകളിൽ കച്ചവടത്തിനെത്തിയ യുവാക്കൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം, 3 പേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ. തിരുവല്ലയിലുള്ള മാർക്കറ്റിങ് കമ്പനിയുടെ ജീവനക്കാരായ അശ്വതി, അഖിൽ, ആദർശ് എന്നിവരെയാണ് മാന്നാർ കുരട്ടിക്കാട് നന്ത്യാട്ട് ജംക്‌ഷന് സമീപം നാലംഗ സംഘം മർദിച്ചത്. കുരട്ടിക്കാട് കാണിച്ചേരിൽ കിഴക്കേതിൽ ബിനീഷ് (36 ), അക്ബർ മൻസിൽ അക്ബർ (35 ), കുട്ടംപേരൂർ പുളിക്കാശേരിൽ കണ്ടത്തിൽ സുമേഷ് (34 ) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ ഓടി രക്ഷപ്പെട്ടു. ആക്രമിക്കപ്പെട്ടവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS