ADVERTISEMENT

ചാരുംമൂട് ∙ കഴിഞ്ഞ 12 ദിവസമായി നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിൽ നടന്നുവന്ന വൃശ്ചികോത്സവം സമാപിച്ചു. പന്ത്രണ്ട് വിളക്കായ ഇന്നലെ 5.30ന് നടന്ന പൂരക്കാഴ്ചയിൽ ഗുരുവായൂർ‌ ഇന്ദ്രസേനൻ‌, കളഭരത്നം മധുരുപ്പുറം കണ്ണൻ, ആനയടി അപ്പു എന്നീ ഗജവീരന്മാർ അണിനിരന്നത് കാണുവാനും കൽപ്പാത്തി ബാലകൃഷ്ണൻ, ഉദയൻ നമ്പൂതിരി, കല്ലൂർ ഉണ്ണിക്കൃഷ്ണമാരാർ, ആഴകം അജയൻ എന്നിവരുടെ ട്രിപ്പിൾ തായമ്പക കാണുവാനും ജനം തടിച്ചുകൂടി.

ഇന്നലെ ഉച്ചയ്ക്ക് നടന്ന അന്നദാനചടങ്ങിൽ അത്ഭുതപൂർണ്ണമായ തിരക്ക് അനുഭവപ്പെട്ടു. ദീപാരാധന തുടങ്ങുംമുൻപ് തന്നെ ക്ഷേത്രപരിസരത്ത് ഉയർന്ന അൻപതോളം ഭജനക്കുടിലുകളിൽ നിന്നും ഉയർന്നുവന്ന പരബ്രഹ്മമൂർത്തി പ്രാർഥനകളിൽ കുടിലുകളിലെ കുടുംബാംഗങ്ങൾ ഒന്നിച്ച് പങ്കുചേർന്നു. തുടർന്ന് കുടിലുകളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ ദീപാരാധനവേളയിൽ ഓംകാരത്തിന്റെ മുന്നിലെത്തി അനുഗ്രഹം ഏറ്റുവാങ്ങി മടങ്ങി.

സമാപന സമ്മേളനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് സി.ആർ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സീരിയൽതാരം സജിൻ ജോൺ പ്രഭാഷണം നടത്തി. കെ.രാഘവൻ, ബി.ഹരിപ്രകാശ്, ജെ.സോബി, കെ.കെ.അനൂപ്, ക്ഷേത്രഭരണസമിതി ഭാരവാഹികളായ എസ്.കൃഷ്ണൻകുട്ടിനായർ, ഗോകുൽപടനിലം, എൻ.ഭദ്രൻ‌, പി.അശോകൻനായർ, എം.അനൂപ്, എൽ.സജികുമാർ, ബി.എസ്.നാണുക്കുട്ടൻ, കെ.സുരേന്ദ്രൻ, ജി.ഗോപൻ, മനോജ് സി.ശേഖർ എന്നിവർ പ്രസംഗിച്ചു

.കഴിഞ്ഞ ദിവസം നടന്ന വിദ്യാഭ്യാസ സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി.ആർ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സുബീസ് പടനിലം, എസ്.സനിൽ‌കുമാർ, നൂറനാട് സുരേഷ്, നൂറനാട് പ്രദീപ്, ദിലീപ് പടനിലം, ഡോ.എൻ.ശശിധരൻ, ചാരുംമൂട് ബാലകൃഷ്ണൻ, രേഖ ആർ.താങ്കൾ, കെ.എൻ.രാമചന്ദ്രൻ, രജിൻ എസ്.ഉണ്ണിത്താൻ, പ്രശാന്ത് മൂന്ന‌ുമൂല, കെ.രമേശ്, ശശിധരൻപിള്ള, അനിൽകുമാർ, കെ.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com