മാന്നാർ ∙ ഇരമത്തൂർ നോർത്ത് കെപിഎംഎസ് 2772–ാം നമ്പർ ശാഖ നിർമിച്ച അയ്യങ്കാളിയുടെ പൂർണകായ പ്രതിമയുടെയും സ്മൃതി മണ്ഡപത്തിന്റെ സമർപ്പണവും നാളെ നടക്കും.ഇന്ന് 9ന് കുട്ടികളുടെ വിവിധ മത്സരങ്ങൾ, 2ന് വടംവലി മത്സരം, 6ന് ലഹരിവിരുദ്ധ സന്ദേശ സന്ധ്യയുടെ ഉദ്ഘാടനം മാന്നാർ എസ്എച്ച്ഒ ജോസ് മാത്യു നിർവഹിക്കും.യൂണിയൻ അസി. സെക്രട്ടറി സനിൽകുമാർ അധ്യക്ഷത വഹിക്കും.
നാളെ 3 ന് ചെന്നിത്തല മഹാദേവ ക്ഷേത്രം മൈതാനത്തിൽ നിന്നും ഘോഷയാത്ര ആരംഭിച്ച് സമ്മേളന വേദിയായ അയ്യങ്കാളി സ്മൃതിമണ്ഡപം കടവിൽ എത്തി ചേരും. 5ന് ശാഖാ വൈസ് പ്രസിഡന്റ് ടി. സുജ പതാകയുയർത്തും, തുടർന്ന് അയ്യങ്കാളിയുടെ പൂർണകായ പ്രതിമയുടെയും സ്മൃതി മണ്ഡപത്തിന്റെയും സമർപ്പണം കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിർവഹിക്കും. ശാഖാ പ്രസിഡന്റ് പ്രേംകുമാർ അധ്യക്ഷത വഹിക്കുമെന്ന് കെപിഎംഎസ് മാവേലിക്കര യൂണിയൻ പ്രസിഡന്റ് ഭാസി ചൊവാലിൽ, സെക്രട്ടറി പി.ബി. വിക്രമൻ, ട്രഷറർ നിഷ വിനോദ് എന്നിവർ അറിയിച്ചു.