ചേർത്തല താലൂക്കിൽ 4 ദിവസംകൂടി ശുദ്ധജലം മുടങ്ങും

pipe-image
SHARE

പൂച്ചാക്കൽ ∙ ചേർത്തല താലൂക്കിലേക്ക് ജപ്പാൻ ശുദ്ധജലം എടുക്കുന്ന മൂവാറ്റുപുഴ കരിപ്പാടത്തെ പ്രധാന പൈപ്പിന്റെ ചോർച്ച പരിഹരിക്കൽ തു‌ടങ്ങി. ഇതിനായി താലൂക്കിലേക്കുള്ള ജലവിതരണം ഇന്നലെ മുതൽ നിർത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾ തീർത്ത് 6ന് പുലർച്ചെ പമ്പിങ് പുനരാരംഭിക്കുന്നതിനാണ് ഇപ്പോഴത്തെ തീരുമാനം.

കാലാവസ്ഥ പ്രതികൂലമായാൽ വൈകിയേക്കും. 5 ദിവസം പമ്പിങ് നിർത്തുന്നതിനാൽ മറ്റു സ്ഥലത്തെ ചോർച്ചകൾ പരിഹരിക്കാനും ശ്രമമുണ്ട്.ചേർത്തല നഗരസഭയിലും 18 ഗ്രാമപഞ്ചായത്തുകളിലുമായി ഒന്നരലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് ശുദ്ധജലം മുടങ്ങുക. അയ്യായിരത്തോളം പൊതുടാപ്പുകളുമുണ്ട്. നേരത്തെ ലഭിച്ച അറിയിപ്പ് അനുസരിച്ച് പലരും അധിക ജലം സംഭരിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS