ജലനിരപ്പ് താഴുന്നില്ല: കൃഷി ഒരുക്കങ്ങൾക്ക് തടസ്സം

HIGHLIGHTS
  • പമ്പിങ് തുടങ്ങിയെങ്കിലും മഴ പെയ്യുന്നത് തടസ്സം
crop-field
ജലനിരപ്പു താഴാത്തതിനെ തുടർന്ന് വേനൽ കൃഷി ചെയ്യാനാവാതെ കിടക്കുന്ന മാന്നാർ കുരട്ടിശേരി പുഞ്ച.
SHARE

മാന്നാർ ∙ ജലനിരപ്പു താഴുന്നില്ല അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ വേനൽകൃഷിയൊരുക്കൾക്കു തടസ്സം. മാന്നാർ കുരട്ടിശേരി പുഞ്ചയിലെ ആയിരത്തിലധികം ഏക്കർ പാടശേഖരങ്ങളാണ് വെള്ളക്കെട്ടായി കിടക്കുന്നത്. മാന്നാർ ഇടപുഞ്ച കിഴക്കു മാത്രമാണ് ഇതിനോടകം വിതച്ചത്. മറ്റു ചില പാടശേഖരങ്ങളിൽ ഭാഗികമായി നിലമൊരുക്കൽ നടന്നെങ്കിലും പൂർണമായില്ല. പമ്പിങ് തുടങ്ങിയെങ്കിലും മഴ ചെയ്യുന്നതിനാൽ നിർത്തി. 

വേനൽ ചൂടേറുകയും മഴ നിലച്ചാൽ മാത്രമേ നിർത്തിയിട്ടിരിക്കുന്ന നിലമൊരുക്കൽ പുനരാരംഭിക്കനാകുകയുള്ളുവെന്ന് കർഷകർ പറഞ്ഞു. പാടശേഖരസമിതികളുടെ നേതൃത്വത്തിൽ ശേഖരിച്ചു വച്ചിരിക്കുന്ന വിത്ത് ഈർപ്പമേൽക്കാതെ സൂക്ഷിക്കുകയെന്നതും ശ്രമകരമായ ജോലിയാണ്. അതിനായി പല വഴികളാണ് കർഷകർ തേടുന്നത്.

ഉമയ്ക്ക് പകരം 1285 നു നെട്ടോട്ടം

കൃഷിവകുപ്പിൽ നിന്നും ഇക്കുറി കർഷകർക്ക് 150 ദിവസം വരെ വിളവുള്ള നെല്ലാണ് ഒരു മാസം മുൻപ് ലഭിച്ചത്. എന്നാൽ വിളവു കുറഞ്ഞ 1285 വിത്താണ് കർഷകർക്കു താൽപര്യം. സ്വകാര്യ ഏജൻസികളിൽ നിന്നും ഈ വിത്ത് ലഭിക്കും എന്നാൽ കർഷകർ അമിത വില നൽകണം. എന്നാലും 1285 നെൽവിത്ത് തേടി കർഷകർ നെട്ടോട്ടമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS