എഐടിയുസി ദേശീയ സമ്മേളനം 16 മുതൽ 20 വരെ ആലപ്പുഴയിൽ

എഐടിയുസി ദേശീയ സമ്മേളനത്തിന്റെ പതാക ദിനത്തോടനുബന്ധിച്ച് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ പതാക ഉയർത്തുന്നു
SHARE

ആലപ്പുഴ ∙ എഐടിയുസി 42–ാം ദേശീയ സമ്മേളനം 16 മുതൽ 20 വരെ ആലപ്പുഴയിൽ നടത്തും. ആദ്യ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 5 ജാഥകളും സമാപന ദിവസം ഒരു ലക്ഷം തൊഴിലാളികൾ പങ്കെടുക്കുന്ന മഹാറാലിയും സംഘടിപ്പിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ഇന്നലെ വലിയ ചുടുകാട്ടിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പതാക ഉയർത്തി. ഇന്നു കോട്ടയത്തും നാളെ എറണാകുളത്തും നടക്കുന്ന മേഖലാ സമ്മേളനങ്ങളിലും അമർജിത് കൗർ പങ്കെടുക്കും.

ജാഥകൾ 16ന് വൈകിട്ട് 5ന് സമ്മേളന നഗരിയായ ഇഎംഎസ് സ്റ്റേഡിയത്തിൽ തയാറാക്കുന്ന രക്തസാക്ഷി മണ്ഡപത്തിൽ സംഗമിക്കും. തുടർന്നു ജനറൽ സെക്രട്ടറി പതാക ഉയർത്തും. പിറ്റേദിവസം രാവിലെ 9 ന് ദേശീയ പ്രസിഡന്റ് രാമേന്ദ്ര കുമാർ ഉദ്ഘാടനം നിർവഹിക്കും. 20ന് ആലപ്പുഴ ബീച്ചിലാണ് സമാപന സമ്മേളനം. 2000ൽ ഏറെ പേർ 5 ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, പ്രസിഡന്റ് ജെ.ഉദയഭാനു, സെക്രട്ടറി ആർ.പ്രസാദ്, ജില്ലാ പ്രസിഡന്റ് വി.മോഹൻ ദാസ്, സെക്രട്ടറി ഡി.പി.മധു തുടങ്ങിയവർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS