ADVERTISEMENT

സർട്ടിഫിക്കറ്റ് പ്രോഗ്രാം

ആലപ്പുഴ∙ എസ്ആർസി കമ്യൂണിറ്റി കോളജിന്റെ ഹോസ്പിറ്റൽ ഇൻഫെക്‌ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 31 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.srccc.in. 9048110031/ 8075553851.

അപ്പീൽ ഹിയറിങ് 

ആലപ്പുഴ∙ റവന്യു ജില്ലാ കലോത്സവത്തിന്റെ അപ്പീൽ ഹിയറിങ് ഇന്നും നാളെയും ആലപ്പുഴ ഗവ. ടിടിഐയിൽ നടക്കും. 9562256007, 9995439097.

അക്ഷയശ്രീ അവാർഡ്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ∙ ഇൻഫോസിസ് സ്ഥാപകൻ എസ്.ഡി.ഷിബുലാലിന്റെ നേതൃത്വത്തിലുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ നൽകുന്ന അക്ഷയശ്രീ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ രണ്ടുലക്ഷം രൂപ   നൽകും . ജില്ലാ തലത്തിൽ 50000 രൂപ വീതമുള്ള 13 അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളജ്, വെറ്ററൻ വിഭാഗങ്ങൾക്ക് 10000 രൂപ വീതമുള്ള 6 അവാർഡുകളുമാണ് നൽകുന്നത്. അവസാന തീയതി: ജനുവരി 31. വിവരങ്ങൾക്ക്: 94471 14526.

സൗജന്യ പരിശീലനം

ആലപ്പുഴ∙ ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനവും 30 ദിവസത്തെ ബ്യൂട്ടീഷ്യൻ പരിശീലനവും നൽകുന്നു. എട്ടിനു രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിൽ എത്തണം. 0477-2292428, 83300 11815.

യോഗ ഇൻസ്ട്രക്ടർ  

ആലപ്പുഴ∙ തകഴി പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നുമ്മ ആയുർവേദ ആശുപത്രിയിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. ബാച്ചിലർ ഓഫ് നാച്യുറോപ്പതി ആൻഡ് യോഗ സയൻസ് (ബിഎൻവൈഎസ്)/ ബിഎഎംഎസ് /എംഎസ്​സി യോഗ/യോഗ ടിടിസി) എന്നീ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ 12ന് ഉച്ചയ്ക്ക് 2.30ന്  എത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com