ചെങ്ങന്നൂർ ∙ കല്ലിശേരി സെന്റ് മേരീസ് ക്നാനായ വലിയപള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 10,000 രൂപ കവർന്ന കേസിൽ മോഷ്ടാവ് പിടിയിൽ. തിരുമൂലപുരം മംഗലശേരി കോളനിയിൽ മണിയനെയാണ് (52) ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 4നാണ് പള്ളിയിൽ മോഷണം നടന്നത്.
മറ്റൊരു കേസിൽ ചങ്ങനാശേരിയിൽ പിടിയിലായ മണിയനെ തെളിവെടുപ്പിനായി ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സ്ഥിരം മോഷ്ടാവായ മണിയൻ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്താറുള്ളതെന്നു പൊലീസ് പറഞ്ഞു.