ADVERTISEMENT

കായംകുളം∙ സഹോദരിമാർ ഉൾപ്പെടെ മൂന്ന് സ്ത്രീകളെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വ രാത്രി 8.30 ന് കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരേയും അയൽവാസി നീതുവിനേയും വടിവാൾ കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ മൂന്നാം പ്രതിയായ ഓച്ചിറ മേമന കല്ലൂർ മുക്കിന് കിഴക്ക് വശം താമസിക്കുന്ന കൃഷ്ണപുരം പുതുവൽ ഹൗസിൽ സജിത്ത് (32), നാലാം പ്രതി കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉത്തമാലയം വീട്ടിൽ ഉല്ലാസ്( 33 )എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ ഓണത്തിന് വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനും ഒന്നാം പ്രതിയായ ബിജുവിന്റെ വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിച്ചതിലുമുള്ള വിരോധവും മൂലമാണ് ബിജുവും മറ്റ് മൂന്നുപേരും ചേർന്ന് മിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മിനിയേയും സഹോദരി സ്മിതയേയും വെട്ടി പരുക്കേൽപ്പിച്ചത്. ഇതിനിടെ തടയാൻ ചെന്ന അയൽവാസി നീതുവിനും വെട്ടേറ്റു.മിനിയും സ്മിതയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ മുന്നും നാലും പ്രതികളെ എസ്ഐമാരായ വി.ഉദയകുമാർ, ജി. ശ്രീകുമാർ, പൊലീസുകാരായ രാജേന്ദ്രൻ, ദീപക്, അരുൺ, ശ്രീനാഥ്, ഫിറോസ്, സനോജ്, ഷാജഹാൻ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com