ഗവി യാത്രയോടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം ക്ലച്ച് പിടിച്ചു; 21 യാത്ര, കിട്ടിയത് 11 ലക്ഷം

HIGHLIGHTS
  • ഇതിനോടകം പൂർത്തിയാക്കിയത് 21 ഗവി യാത്രകൾ
SHARE

ആലപ്പുഴ∙ ഗവി യാത്ര തുടങ്ങിയതോടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം ട്രിപ്പുകൾക്ക് വരുമാന വർധന. 21 ഗവി യാത്രകളാണ് ഇതിനോടകം പൂർത്തിയാക്കിയത്. ഇവയിൽ നിന്നായി 11,51,950രൂപയാണ് കലക്‌ഷൻ ലഭിച്ചത്.കായംകുളം - 3, ഹരിപ്പാട് - 4, മാവേലിക്കര – 5, ആലപ്പുഴ - 2 എടത്വ – 2, ചേർത്തല – 2, ചെങ്ങന്നൂർ - 3 എന്നിങ്ങനെയാണ് ഓരോ ഡിപ്പോയും നടത്തിയ ഗവി ട്രിപ്പുകളുടെ എണ്ണം. ഇവയിൽ നിന്നായി കായംകുളം - 1,65,850, ഹരിപ്പാട് - 2,24,000, മാവേലിക്കര – 2,62,500, എടത്വ – 1,08,500, ചേർത്തല – 1,18,400, ചെങ്ങന്നൂർ - 1,53,700, ആലപ്പുഴ – 1,19,000 എന്നിങ്ങനെയാണ് വരുമാനം.

തിരുവൈരാണിക്കുളം ക്ഷേത്രദർശനത്തിന് മാവേലിക്കര ഡിപ്പോയിൽ നിന്ന് രണ്ടും ആലപ്പുഴ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോ  ട്രിപ്പും നടത്തി. 6 ട്രിപ്പുകളിൽ നിന്നായി 1,71,000 രൂപ വരുമാനം ലഭിച്ചു. ഹരിപ്പാട് – 28,500, മാവേലിക്കര– 59,000, ആലപ്പുഴ– 25,500, കായംകുളം– 29,500, ചെങ്ങന്നൂർ–28,500 എന്നിങ്ങനെയാണ് വരുമാനം. ഇന്ന് മുതൽ 15 വരെ വിവിധ ഡിപ്പോകളിൽ നിന്നായി തിരുവൈരാണിക്കുളം ട്രിപ്പുകൾ നടത്തുന്നുണ്ട്.ഈ മാസവും ജില്ലയിലെ 7 ഡിപ്പോകളിൽ നിന്നും ഗവിയിലേക്ക് ട്രിപ്പ് നടത്തുന്നുണ്ട്. 1,450 രൂപ മുതൽ 1,850 രൂപ വരെയാണ് ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോഓർഡിനേറ്ററെ ബന്ധപ്പെടാം. ഫോൺ: 98464 75874.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS