ചാരുംമൂട്∙ മറ്റപ്പള്ളിയിൽ പ്രദേശവാസികൾക്കും കാർഷിക വിളകൾക്കും ഭീഷണിയുയർത്തി കുരങ്ങ് വിലസുന്നു. വർഷങ്ങളായി കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ഭീഷണിയിൽ കഴിയുന്ന പ്രദേശത്താണ് ഇന്നലെ പുലർച്ചയോടെ കുരങ്ങും എത്തിയത്. ഇന്നലെ പുലർച്ചെ പത്രവിതരണത്തിനായി പോയ സജി കെ.ജോയിക്ക് നേരെ കുരങ്ങ് പാഞ്ഞടുത്തു.
മറ്റപ്പള്ളിയിൽ കുരങ്ങ് എങ്ങനെ എത്തിയെന്ന് നാട്ടുകാർക്ക് അറിയില്ല.കാട്ടുപന്നികൾ നടത്തുന്ന കൃഷി നാശത്തിന് പരിഹാരം കാണാൻ കഴിയാതിരിക്കുമ്പോഴാണ് കുരങ്ങിന്റെ ശല്യം. ഇവ അക്രമിക്കുന്ന ഇനത്തിൽപ്പെട്ടതാണെന്നും കൃഷി നശിപ്പിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.