ശബ്ദം കേട്ട് ചലിക്കും, ഈ ചക്രക്കസേര; അസിൻ ജോമോൻ വികസിപ്പിച്ചെടുത്ത വീൽചെയർ ഇനി ദേശീയതല മത്സരത്തിലേക്ക്

   അസിൻ ജോമോൻ വികസിപ്പിച്ചെടുത്ത ശബ്ദ നിയന്ത്രിത വീൽചെയറിന്റെ മോഡൽ.
അസിൻ ജോമോൻ വികസിപ്പിച്ചെടുത്ത ശബ്ദ നിയന്ത്രിത വീൽചെയറിന്റെ മോഡൽ.
SHARE

എടത്വ ∙ എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അസിൻ ജോമോൻ വികസിപ്പിച്ചെടുത്ത ശബ്ദ നിയന്ത്രിത വീൽചെയർ ഇനി ദേശീയതലമത്സരത്തിലേക്ക്. കേന്ദ്രസർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പ് രാജ്യത്തെ 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനു സംഘടിപ്പിക്കുന്ന ഇൻസ്പയർ അവാർഡിന് (മാനക്) സംസ്ഥാനതലത്തിൽ നടത്തിയ പ്രദർശന മത്സരത്തിൽ നേട്ടം കൈവരിച്ചതോടെയാണ് ദേശീയതലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. 

വീൽചെയറിന്റെ ഭാഗങ്ങൾ കാർഡ് ബോർഡും ചെറിയ തടിക്കഷണങ്ങളും ഉപയോഗിച്ച് സ്വയം നിർമിക്കുകയായിരുന്നു. ബ്ലൂടൂത്ത് വോയ്സ് കൺട്രോൾ അപ്പ് ഉപയോഗിച്ചാണു വീൽചെയർ നിയന്ത്രിക്കുന്നത്.വീൽചെയറിനു നാലു ദിശകളിലേക്കും സഞ്ചരിക്കാനും കഴിയും. ചാരുന്ന ഭാഗം നിവർത്തി കട്ടിൽ പോലെ വിശ്രമിക്കുന്നതിനും സാധിക്കും.എറണാകുളത്ത് നടന്ന സംസ്ഥാനതലമത്സരത്തിൽ അസിൻ ജോമോൻ അടക്കം 8 കുട്ടികൾ ദേശീയ മത്സരത്തിന് അർഹത നേടി. പ്രോഗ്രാം ചെയ്യാൻ കഴിയുന്ന അർഡ്വിനോ- യൂനോ ബോർഡുകൾ ഉപയോഗിച്ചാണ് വീൽചെയർ നിർമിച്ചത്. 

കോവിഡ് കാലത്ത് സെന്റ് അലോഷ്യസ് സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ വിവിധ മൊബൈൽ ആപ്ലിക്കേഷനുകളും കോഡിങ്ങും അസിൻ ജോമോൻ അഭ്യസിച്ചു. മത്സരത്തിന്റെ പ്രാരംഭഘട്ടത്തിൽ അസിന്റെ ആശയം തിരഞ്ഞെടുക്കപ്പെടുകയും പതിനായിരം രൂപ  സ്കോളർഷിപ്പും ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണു വീൽചെയർ നിർമിച്ചത്. കൊല്ലത്ത് ഡിസംബറിൽ നടന്ന ജില്ലാതല മത്സരത്തിൽ സംസ്ഥാനതലത്തിന് അർഹത നേടി.

അധ്യാപകനായ ജസ്റ്റിൻ കെ.ജോണിന്റെ മാർഗനിർദേശത്തിലായിരുന്നു വീൽചെയറിന്റെ നിർമാണം. എടത്വ പുന്നപ്പാടം ജോമോൻ മാത്യു- ലൂസിയാമ്മ ജോമോൻ ദമ്പതികളുടെ മകനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS