ADVERTISEMENT

മാവേലിക്കര ∙ ബജറ്റിലെ പ്രഖ്യാപനമായ ലോക കേരള കേന്ദ്രം മാവേലിക്കരയിൽ പ്രതീക്ഷ ഉണർത്തുന്നു. ലോക കേരള കേന്ദ്രം സ്ഥാപിക്കാൻ ടോക്കൺ തുകയായി ഒരു കോടി രൂപയാണു ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ നോർക്കയുടെ അധീനതയിൽ മാവേലിക്കര ഈരേഴയിലെ 5 ഏക്കർ സ്ഥലമാണു പദ്ധതിക്കായി ഉപയോഗിക്കുന്നത്. മുൻപ് ക്ലോറൈഡ് ഫാക്ടറി സ്ഥിതി ചെയ്തിരുന്ന സ്ഥലമാണിത്. 

കാടുപിടിച്ചു കിടന്ന സ്ഥലം നോർക്കയ്ക്കു കൈമാറി സംരക്ഷിക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ചുറ്റുമതിൽ നിർമാണം പൂർത്തീകരിച്ചു.  പ്രവാസികൾക്കു മതിയായ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനൊപ്പം പ്രാദേശിക വികസനത്തിനും ഇടയാക്കുമെന്നാണു പ്രതീക്ഷ. പ്രവാസികൾക്ക് ആവശ്യമായ പാസ്പോർട്ട് സേവനങ്ങൾ, നോർക്കയുടെ  സേവനങ്ങൾ തുടങ്ങിയവ കേന്ദ്രത്തിലുണ്ടാകും.

വിശാലമായ ഓഡിറ്റോറിയം, ഉന്നത നിലവാരത്തിലുള്ള വിദ്യാലയം ഉൾപ്പെടെയുള്ള പദ്ധതി സംബന്ധിച്ചു സർക്കാർ തലത്തിൽ ആലോചന നടത്തി രൂപരേഖ തയാറാക്കും. മൊത്തം 10 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ടോക്കൺ തുക മാത്രമാണു ബജറ്റിൽ ഉൾപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com